മുട്ടിലിൽ 0.7 ഗ്രാം എം.ഡി. എം.എ യുമായി യുവാവ് പിടിയിൽ.മുട്ടിൽ കുട്ടമംഗലം പിലാക്കൽ വീട്ടിൽ പി സാജിദിനെയാണ്
കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ് പെക്ടർ പി. കെഅബ്ബാസും സംഘവും പിടികൂടിയത്. ചെനംകൊല്ലിയിൽപോലീസ് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച സാജിനെ
പരിശോധിച്ചതിൽ ഇയാളുടെകൈവശമുണ്ടായിരുന്ന
സിഗരറ്റ്പാക്കറ്റിനുള്ളിൽ നിന്നും എം. ഡി. എം. എ പിടിച്ചെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ
റിമാൻഡ് ചെയ്തു.

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു.
തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ