ബത്തേരി : കുടുംബശ്രീ സുൽത്താൻ ബത്തേരി ക്ലസ്റ്റർ കലോത്സവം അരങ്ങ് 24 സുൽത്താൻ ബത്തേരി സി ഡി എസ് ചാമ്പ്യൻമാരായി. അൽഫോൺസാ കോളേജിൽ വെച്ച് നടന്ന മത്സരത്തിൽ ഒൻപത് സി ഡി എസുകളോട് മാറ്റുരച്ചാണ് 185 പോയിന്റ് നേടി സുൽത്താൻ ബത്തേരി കിരീടം നില നിർത്തിയത് 77 പോയിന്റ് നേടി അമ്പലവയൽ രണ്ടാം സ്ഥാനവും 68 പോയിന്റ് നേടി പൂതാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മോഹിനിയാട്ടം, ഭരതനാട്യം, സംഘ നൃത്തം, നാടകം തുടങ്ങി എഴുപതോളം മത്സരങ്ങളാണ് നടന്നത്. ബത്തേരി സി ഡി എസിലെ ലീലാമ്മ പി മികച്ച നടിയായും നമിത കെ ഓക്സിലറി വിഭാഗത്തിലും ജിജി ബെന്നി അയൽക്കൂട്ട വിഭാഗത്തിലും കലാ തിലകമായി തിരഞ്ഞെടുത്തു. അരങ്ങ് കലോത്സവത്തിന്റെ ഉദ്ഘാടനം സിനി ആർടിസ്റ്റ് ദേവേന്ദ്രനാഥ് ശങ്കരനാരായണൻ നിർവഹിച്ചു. ബത്തേരി സി ബി സി ഐ വൈസ് പ്രസിഡന്റ് മോസ്റ്റ്. റവറന്റ് ഡോ. ജോസഫ് മാർ തോമസ് മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർമാരായ സെലീന പി എം, റജീന വി കെ എന്നിവർ സമാപന ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു. അൽഫോൺസ കോളേജ് അധ്യാപകൻ റോയ് വർഗീസ് , ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ, സി ഡി എസ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ എന്നിവർ സംസാരിച്ചു

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള
കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്