ലൈംഗിക അനുഭൂതി ജനിപ്പിക്കുന്ന 10 ശരീര സ്ഥാനങ്ങൾ

പങ്കാളികൾക്ക് പരസ്പരം തൃപ്തിപ്പെടുത്താൻ ഇരുവർക്കും കഴിഞ്ഞാല്‍ മാത്രമേ ലൈംഗികജീവിതം ആസ്വാദ്യകരമാകൂ.സ്പർശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. നമ്മുടെ ശരീരം നാഡികളുടെ ഒരു നെറ്റ്‍വർക്ക് ആണ്. വേണ്ടരീതിയിലുള്ള സ്പർശനങ്ങള്‍ മുഖേന അനുഭൂതികളുണ്ടാക്കാനാകും. സുഖകരമായ ലൈംഗികതയ്ക്കു വേണ്ടതു ശരീരത്തിലെ ഇത്തരം സ്ഥാനങ്ങള്‍ മനസ്സിലാക്കുക കൂടിയാണ്. ഇത്തരം 10 സ്ഥാനങ്ങളെക്കുറിച്ച്‌ അറിയാം.

1. പിൻകഴുത്ത്:ലൈംഗികതയിലേക്കു കടക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണു പിൻകഴുത്ത്. പങ്കാളികള്‍ക്ക് ഇരുവർക്കും ഇവിടെ ഏല്‍ക്കുന്ന ഒരു മൃദു സ്പർശം പോലും ആസ്വാദ്യകരമാണ്. ചുംബനങ്ങളും ഇടയ്ക്കിടെയുള്ള ചുടുനിശ്വാസങ്ങളും കൂടിയാകുമ്ബോള്‍ ആസ്വാദ്യകരമാകുന്നു.

2. ചെവികള്‍: പിൻകഴുത്തില്‍ നിന്നു നേരേ വരാൻ പറ്റിയ സ്ഥലമാണു ചെവികള്‍. കേള്‍ക്കുക എന്നതിനെക്കാള്‍ കിടപ്പറയില്‍ ചെവികളുടെ ധർമം താലോലിക്കപ്പെടാനാണ്. ചുടുചുംബനത്തിനൊപ്പം മധുരമുള്ള വാക്കുകള്‍ കൂടിയാകുമ്ബോള്‍ അറിയാതെ മറ്റൊരന്തരീക്ഷത്തിലേക്ക് എത്തിച്ചേരും.

3. സ്തനങ്ങള്‍: സ്ത്രീക്കും പുരുഷനും സ്തനങ്ങള്‍ ഒരുപോലെ ഉത്തേജനകേന്ദ്രങ്ങളാണ്. ശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമാണു മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. ഇവിടെ വലിയുന്നതരം കോശങ്ങളാണുള്ളത്. ഉത്തേജിക്കപ്പെടുമ്ബോള്‍ ഇവ വലിഞ്ഞുമുറുകി നില്‍ക്കും. നിശ്വാസങ്ങളും നാവും ചുണ്ടും പല്ലും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഇവിടെയും ആനന്ദം കണ്ടെത്താനാകും.

4. തുടകള്‍: തുടകള്‍ സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും മൃദുലവും സംവേദനക്ഷമതയുള്ളതാണ്. പതിയെ വിരലോടിച്ചാല്‍പ്പോലും അത് ആസ്വാദ്യകരമാകും.

5. ചുണ്ടുകള്‍: ചുണ്ടുകളുെട കാര്യം പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമേ ഇല്ല. ഉത്തേജിക്കപ്പെടുമ്ബോള്‍ ചുണ്ടുകള്‍ വീർത്തുവരാറുണ്ട്. പങ്കാളികളുടെ ചുണ്ടുകള്‍ ചേർത്തുള്ള ചുംബനം അഞ്ച് ഇന്ദ്രിയങ്ങള്‍ക്കും അനുഭവിക്കാൻ കഴിയും. പുരുഷൻമാരെക്കാള്‍ ചുംബനം കൂടുതലായി ആസ്വദിക്കുന്നതു സ്ത്രീകളാണ്.

6. കൈത്തണ്ട‌: കൈത്തണ്ടയിലുള്ള ഓരോ തലോടലുകളും ഓരോ വ്യത്യസ്ത അനുഭവങ്ങളാണ്. ഈ ഭാഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുള്ളവർ വളരെ കുറവായിരിക്കും. പ്രത്യേകിച്ച്‌ കൈവെള്ളയില്‍. തലോടലും ചുംബനങ്ങളും നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു ഭാഗമാണിത്. കൈകളില്‍ തലോടാൻ കിടപ്പറയുടെ സ്വകാര്യത വേണമെന്ന നിർബന്ധവുമില്ല.

7. മുട്ടുകള്‍ക്കു പിറകില്‍: ഇവിടെയും പലരും അവഗണിക്കുന്ന ഒരു സ്ഥലമാണ്. സംവേദശേഷിയുള്ള ഒരുപാട് നാഡികള്‍ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ മൃദുസ്പർശനവും തലോടലുമെല്ലാം വലിയ ഫലങ്ങളുമുണ്ടാക്കും.

8. ഭഗശിശ്നിക: ക്ലിറ്റോറിസ് എന്നും ഈ കേന്ദ്രത്തെ പറയും. ഏകദേശം 8000 നാഡികളുടെ സംഗമ കേന്ദ്രമാണ് സ്ത്രീകളില ഭഗശിശ്നിക. അതിനാല്‍ ഈ ഭാഗം ഉത്തേജിക്കപ്പെടുന്നതിലൂടെ ഉയർന്ന ലൈംഗികാനുഭൂതി ലഭിക്കും. ഇതിന്റെ മുകള്‍ഭാഗം മാത്രമാണ് പുറത്തേക്കു കാണാൻ കഴിയുക. വ്യത്യസ്ത രീതിയിലുള്ള സ്പർശനങ്ങളാകും ഇവിടെ അനുഭവവേദ്യമാകുക. അതിനാല്‍ പങ്കാളിയുടെ ഇഷ്ടം മനസ്സിലാക്കി ചെയ്താല്‍ ഏറെ സുഖകരമാകും.

9. പാദങ്ങള്‍: ഇതുവരെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം കട്ടികൂടിയ ഭാഗമാണ് പാദങ്ങള്‍. പക്ഷേ ഇവിടെ വേണ്ടത് മൃദുസ്പർശവും തലോടലുമാണ്. മൃദുവായി കടിക്കുന്നതും ഏറെ ആസ്വാദ്യകരമാണ്.

10. നിതംബം: സ്തനങ്ങളെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നിതംബവും. കുറച്ചു ശക്തി പ്രയോഗിക്കാൻ പറ്റിയ ഏകസ്ഥലവും നിതംബമാണ്. അമർത്തി തിരുമ്മുന്നതും കൈകള്‍ കൊണ്ടു ഞെരിക്കുന്നതുമെല്ലാം ഇരുവർക്കും ആസ്വദിക്കാൻ പറ്റുന്നതുമാണ്.

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്

മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ

ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 നകം സി.ഡി.പി.ഒ ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍, പീച്ചംകോട്

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.