അടി, ഇടി, വെടി, വെട്ട്, കുത്ത്, പൊടിപൂരം: ചിതറൻ ആക്ഷൻ രംഗങ്ങളുമായി മമ്മൂട്ടി ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്; ട്രെയിലർ ഇങ്ങനെയെങ്കിൽ പടം എങ്ങനെയാവും എന്ന് ആവേശത്തിൽ പ്രേക്ഷകർ

മമ്മൂട്ടി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ടർബോയുടെ തട്ടുപ്പാെളിപ്പൻ ട്രെയിലറെത്തി. ആക്ഷൻ പാക്ക്ഡ് ട്രെയിലറാണ് പുറത്തുവിട്ടത്. പോക്കിരി രാജയ്‌ക്കും അതിന്റെ രണ്ടാം ഭാഗമായ മധുരാജയ്‌ക്കും ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ചിത്രമാണ് ടർബോ.

കന്നഡ താരം രാജ് ബി ഷെട്ടിയാണ് വില്ലൻ വേഷത്തിലെത്തുന്നത് എന്നാണ് ട്രെയിലർ‌ നല്‍കുന്ന സൂചന. വ്യത്യസ്ത ആക്ഷൻ രംഗങ്ങളാല്‍ സമ്ബുഷ്ടമായ ട്രെയിലറിന്റെ ദൈർഘ്യം രണ്ടേക്കാല്‍ മിനിട്ടാണ്. തെലുങ്ക് താരം സുനിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തില്‍ ഫഹദിന്റെ ജോഡിയായി എത്തിയ അഞ്ജന ജയപ്രകാശ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, ശബരീഷ് വർമ്മ, അലക്സാണ്ടർ പ്രശാന്ത്, ബിന്ദുപണിക്കർ, ദിലീഷ് പോത്തൻ, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്.

https://youtu.be/LOE8ESPIMpE

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ

വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ

വാണിജ് ഗ്യാസ് പ്രതിസന്ധി തീർക്കാൻ ഇടപെടലുകൾ നടത്തണം : പ്രവാസി കോൺഗ്രസ്

വാണിജ്യ ഗ്യാസിന്റെ ലഭ്യത കുറവ് മൂലം ചെറുകിട വൻകിട ഹോട്ടലുകളും ടി ഷോപ്പുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്,മാത്രവുമല്ല ഭക്ഷണം കിട്ടാത്തത് മൂലം

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരെയടക്കം പലരെയും ബാധിക്കുന്ന പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഹൃദയ സംവിധാനത്തില്‍ തകരാറുണ്ടെങ്കില്‍ ഹാര്‍ട്ട് ബ്ലോക്ക് സംഭവിക്കുന്നു.ഹാര്‍ട്ട് ബ്ലോക്ക് ഉണ്ടാകുമ്പോള്‍ അറ്റാക്കും പിന്നെ ഹാര്‍ട്ട് ഫെയിലിയറും ഉണ്ടാകുന്നു. ഹൃദയമിടിപ്പിന്റെ സിഗ്നല്‍ ഹൃദയത്തിന്റെ മുകള്‍

ലോക ക്ഷയരോഗ ദിനം ആചരിച്ചു.

ക്ഷയ രോഗത്തിനെതിരെ ജനങ്ങളുടെ കൂട്ടായ കരുത്തിന് ആഹ്വാനം ചെയ്ത് ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ ടിബി കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ദിനാചരണ പരിപാടി അസിസ്റ്റൻ്റ് കളക്ടർ

എം.കെ രാജേന്ദ്രന് ഡോക്റ്ററേറ്റ്

ബത്തേരി: കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളേജിൽ നിന്നും ഡോ:ടി. ജുബൈർ കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് എം.കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.