ബത്തേരി :കുടുംബശ്രീ പ്രസ്ഥാനം 25 വർഷം പൂർത്തിയാക്കിയ ഈ കാലഘട്ടത്തിൽ കുടുംബശ്രീയിലൂടെ പുതു വഴികൾ തുറക്കുന്നതിനും നൂതന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും സ്ത്രീക്ക് തൻ്റെ തായ ഇടം കണ്ടെത്തുന്നതിനുമായി കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച പദ്ധതിയാണ് എന്നിടം
നഗരസഭയിലെ 24-ാം ഡിവിഷൻ്റെ എന്നിടം പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ രമേശ് നിർവഹിച്ചു.’കുടുംബത്തിൽ സ്ത്രീ, കുടുംബശ്രീക്ക് മുൻപും പിൻപും എന്ന വിഷയത്തെആസ്പദമാക്കി ഒരു സംവാദനവും നടത്തി. ശ്രീജിത്ത് മോഡറേറ്റർ ആയിരുന്നു.
പരിപാടിയിൽ സുപ്രിയ അനിൽകുമാർ CDS ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് , ഷേർളി കൃഷ്ണൻ , കൗൺസിലേഴ്സ്, സിഡിഎസ്,എ ഡിഎസ് ,അയൽ കൂട്ടാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്