നിങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ കൂടുതൽ ആകർഷകവും ആസൂത്രിതവും ആക്കുവാൻ ആഗ്രഹിക്കുന്നോ? വാട്സാപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന നാല് രസികൻ ടിപ്പുകൾ

പുത്തൻ ഫീച്ചർ അവതരിപ്പിക്കുന്നതില്‍ എന്നും മുന്നില്‍ തന്നെയാണ് ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്സ്‌ആപ്പ്. ഇത്തരം ഫീച്ചറുകളും സൗകര്യങ്ങളുമാണ് വാട്ട്സ്ആപ്പിന് ഏറ്റവും ജനപ്രിയമുള്ള ഇൻസ്റ്റൻറ് മെസ്സേജിങ് ആപ്പ് ആയി നിലനിർത്തുന്നത്. വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന അപ്ഡേറ്റുകളെ കുറിച്ച് പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ കൃത്യമായ റിപ്പോർട്ടിംഗ് നടത്താറുണ്ട്.

പലപ്പോഴും യൂസർ ഇന്റർഫേസ് , അല്ലെങ്കിൽ സുരക്ഷാക്രമീകരണങ്ങൾ മുതലായ അപ്ഡേറ്റുകളെ കുറിച്ചാണ് വാർത്തകൾ വരാറ്. എന്നാൽ ഇവയ്ക്ക് അപ്പുറം മെസ്സേജിങ് കൂടുതൽ സൗകര്യപ്രദവും ലളിതവും ആസൂത്രിതവും ആക്കുന്ന നിരവധി ഫീച്ചറുകൾ വാട്സാപ്പിൽ ഒളിച്ചിരിപ്പുണ്ട്. ഇവയെക്കുറിച്ച് ഉപഭോക്താക്കൾക്ക് കാര്യമായ അറിവില്ല എന്നതാണ് യാഥാർത്ഥ്യം.
വാട്സാപ്പിലൂടെ നമ്മൾ അയക്കുന്ന സന്ദേശങ്ങൾ കൂടുതൽ ആകർഷകവും വ്യക്തവും ആക്കാൻ സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. രതീഷ് ആർ മേനോൻ ആണ് ഫേസ്ബുക്കിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നാല് സുപ്രധാന ടിപ്പുകൾ ആണ് അദ്ദേഹം വീഡിയോയിലൂടെ പങ്കുവെക്കുന്നത്. നിലവിൽ 25 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.