ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ അക്ഷര പുരസ്കാരം നേടിയ ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു. മാനന്തവാടി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള ഇ.കെ. മാധവൻ നായർ സ്മാരക അക്ഷര പുരസ്കാരമാണ് ഗ്രന്ഥാലയത്തിന് ലഭിച്ചത്. എസ്.എസ്.എൽ.സി. ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും ഇതോടനുബന്ധിച്ച് നടത്തി. ഗ്രന്ഥാലയം പ്രസിഡൻ്റ് പി.ടി. ജോസ് അധ്യക്ഷനായിരുന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ലതിക ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രവർത്തകനും കരിയർ ഗുരുവുമായ ഷാജൻ ജോസ് ക്ലാസ്സ് എടുത്തു. ഗ്രന്ഥാലയം സെക്രട്ടറി വി.ജെ.ജോയി, പി.ജെ. വിൻസെൻ്റ്, പി.സി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എബി തോമസ് പോൾ, പ്രാർത്ഥന എലിസബത്ത്, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അസിൻ ജോസഫ്, ആൻ മരിയ മാത്യു, ദിയ സജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്