അയൽക്കൂട്ട വനിതകളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന അരങ്ങ് കലോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി സെന്റ് പീറ്റേഴ്സ് സ്കൂളിൽ ജില്ലാ കളക്ടർ ഡോ. രേണുരാജ് നിർവഹിച്ചു. സുൽത്താൻ ബത്തേരി, വൈത്തിരി, മാനന്തവാടി ക്ലസ്റ്ററുകളിലായി അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന കലാ മത്സരങ്ങൾ ആസ്വാദകർക്ക് നവ്യാനുഭവമാണ് പകർന്നത്. ഭരതനാട്യം, മോഹിനിയാട്ടം, മിമിക്രി, മോണോആക്ട്, സ്കിറ്റ്, കവിതാ പാരായണം തുടങ്ങി 27 ഇന മത്സരങ്ങളാണ് ആദ്യ ദിനത്തിൽ അരങ്ങേറിയത്. നാടൻപാട്ട്, സംഘ നൃത്തം, തിരുവാതിര, സംഘഗാനം, മാർഗംകളി എന്നീ മത്സര ഇനങ്ങൾ ഇന്ന് (മെയ് 29) നടക്കും
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായ പരിപാടിയിൽ അസിസ്റ്റൻ്റ് കോ ഓർഡിനേറ്റർമാരായ കെ.എം സെലീന, വി.കെ റജീന, സിഡി എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്