സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളുടെ മക്കള്‍ക്ക് എല്‍.കെ.ജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് പഠന സഹായമായി 500 രൂപ നല്‍കുന്നു. അര്‍ഹരായ കോഴിക്കോട്, വയനാട് ജില്ലയിലെ അംഗങ്ങള്‍ അപേക്ഷ, പ്രവേശന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സാക്ഷ്യപത്രം, ക്ഷേമനിധി കാര്‍ഡ് പാസ്ബുക്ക്, ആധാര്‍, ബാങ്ക് അക്കൗണ്ട് പാസബുക്ക് സഹിതം ജൂണ്‍ 10 നകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് കോഴിക്കോട് റീജണല്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ -0495 2378480

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







