ടോൾ പ്ലാസകൾക്ക് പകരം സാറ്റലൈറ്റുകൾ ഇനി പണം പിരിക്കും! പണം ലാഭം, സമയവും!

നിലവിലുള്ള ടോൾ സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് ഉപഗ്രഹ അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം കേന്ദ്രം ഏർപ്പെടുത്താൻ പോകുകയാണെന്ന് അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയത്. ഇപ്പോഴിതാ, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ( ജിഎൻഎസ്എസ് ) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കമ്പനികളിൽ നിന്ന് ആഗോള താൽപ്പര്യപത്രം (ഇഒഐ) ക്ഷണിച്ചിരിക്കുകയാണ് ദേശീയപതാ അതോറിറ്റി.

ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നാഷണൽ ഹൈവേ ഉപയോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത ടോളിംഗ് അനുഭവം നൽകുന്നതിനും ടോൾ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

നിലവിലുള്ള ഫാസ്ടാഗ് ഇക്കോസിസ്റ്റത്തിൽ ജിഎൻഎസ്എസ് അധിഷ്ഠിത ഇടിസി സിസ്റ്റം സമന്വയിപ്പിക്കുന്നതാണ് ദേശീയപാതാ അതോറിറ്റിയുടെ പദ്ധതി. തുടക്കത്തിൽ, ഒരേസമയം പ്രവർത്തിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ ഉപയോഗിക്കും. ഫാസ്‍ടാഗിനൊപ്പം പുതിയ ജിഎൻഎസ്എസ് സംവിധാനവും ടോൾ പ്ലാസകളിൽ ലഭ്യമാകും. ഭാവിയിൽ ടോൾ പ്ലാസകളിലെ എല്ലാ പാതകളും ജിഎൻഎസ്എസ് പാതകളാക്കി മാറ്റും. ഇത് ഇന്ത്യൻ ഹൈവേകളിലെ ടോൾ പിരിവിൻ്റെ കാര്യക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കും.

ടോൾ സ്വയമേവ ശേഖരിക്കുന്ന ഫാസ്‍ടാഗുകളിലാണ് നിലവിലെ സിസ്റ്റം പ്രവർത്തിക്കുന്നത്. എന്നാൽ ജിഎൻഎസ്എസ് അടിസ്ഥാനമാക്കിയുള്ള ടോളിംഗ് സിസ്റ്റത്തിൽ വെർച്വൽ ടോളുകൾ ഉണ്ടായിരിക്കും. ഇതിനായി, വെർച്വൽ ഗാൻട്രികൾ സ്ഥാപിക്കും. അത് ജിഎൻഎസ്എസ് പ്രവർത്തനക്ഷമമാക്കിയ വാഹനങ്ങളുമായി ബന്ധിപ്പിക്കുകയും ടോൾ ടാക്സ് കുറയ്ക്കുകയും ചെയ്യും. ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ ശേഖരണ സംവിധാനം കാറുകളിൽ ഉപഗ്രഹങ്ങളും ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് സഞ്ചരിച്ച ദൂരം അളക്കാൻ ഉപയോഗിക്കുന്നു, ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ ഈടാക്കുന്നു. ഇത് ടോൾ പ്ലാസകളുടെ ആവശ്യം ഒഴിവാക്കുകയും യാത്രക്കാരുടെ സമയം ലാഭിക്കുകയും ചെയ്യുന്നു.

ഈ വെർച്വൽ ടോളുകളിലൂടെ ഒരു കാർ കടന്നുപോകുമ്പോൾ, ഉപയോക്താവിൻ്റെ അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കും. ഇന്ത്യയ്ക്ക് സ്വന്തമായി നാവിഗേഷൻ സംവിധാനങ്ങളുണ്ട്. ഗഗൻ, നാവിക് എന്നിവ. അവരുടെ സഹായത്തോടെ, വാഹനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമാകും. കൂടാതെ, ഉപയോക്താക്കളുടെ ഡാറ്റയും സുരക്ഷിതമായി തുടരും. എന്നിരുന്നാലും, ഇതിന് ശേഷവും ചില വെല്ലുവിളികൾ ഉണ്ടാകും. ജർമ്മനിയിലും റഷ്യയിലും മറ്റ് പല രാജ്യങ്ങളിലും ഈ സേവനം ഇതിനകം ലഭ്യമാണ്.

ടോൾ പ്ലാസകളിൽ എടുക്കുന്ന സമയം കുറയ്ക്കുന്നതിനാണ് ഫാസ്ടാഗ് ആരംഭിച്ചത്. ഈ സംവിധാനം ഉടൻ ഒഴിവാക്കി ഉപഗ്രഹാധിഷ്ഠിതമായി പുതിയ സേവനം കൊണ്ടുവരുമെന്നാണ് ഗഡ്‍കരി വ്യക്തമാക്കുന്നത്. ഫാസ്ടാഗിനെക്കാളും വേഗതയുള്ളതായിരിക്കും ഈ സേവനം എന്നാണ് നിതിൻ ഗഡ്കരി അവകാശപ്പെടുന്നത്. ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുമെന്നും അവർ സഞ്ചരിക്കുന്ന ദൂരത്തിന് അനുസൃതമായി തുക ഈടാക്കുമെന്നും ഗഡ്‍കരി നേരത്തെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.