മോദിക്ക് ഘടകകക്ഷികളെ പ്രീതിപ്പെടുത്തി മുന്നോട്ട് പോകാൻ ബുദ്ധിമുട്ട് ആകും; ന്യൂനപക്ഷ കമ്മീഷൻ പദവി കിട്ടാൻ താല്പര്യം ഉണ്ട്: പിസി ജോർജ്

ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി നരേന്ദ്ര മോദിക്ക് എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ഘടകകക്ഷികള്‍ക്ക് അർഹമായ പരിഗണന കൊടുത്തില്ലെങ്കില്‍ കേന്ദ്ര സർക്കാർ കാണില്ല. ഇക്കാര്യം മോദിക്ക് നന്നായി അറിയാമെന്നും പി.സി. ജോർജ് പറഞ്ഞു.

അനാവശ്യ ആഗ്രഹങ്ങളുമായി ഘടകകക്ഷികള്‍ വന്നാല്‍ പ്രതിസന്ധിയുണ്ടാകും. അത്തരം സാഹചര്യം വന്നാല്‍ പാർലമെന്‍റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യ തലത്തില്‍ ബി.ജെ.പിക്ക് പാകപ്പിഴ ഉണ്ടായിട്ടുണ്ട്. അത് എങ്ങനെ തിരുത്തണമെന്ന് നേതൃത്വം ചർച്ച ചെയ്യണം. കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും മാധ്യമങ്ങളും ഒരുമിച്ചിട്ടും ബി.ജെ.പിക്ക് വോട്ട് കൂടി. ഒരു സീറ്റ് പിടിച്ചു. ഘടകകക്ഷികള്‍ക്ക് നല്‍കിയ നാലു സീറ്റിലും ദയനീയ പരാജയമാണ് ഉണ്ടായത്. ഈ വിഷയത്തിലും കൂടിയാലോചന വേണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 3
മോദി ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളിലെ തീവ്രസ്വഭാവത്തെയാണ് എതിർക്കുന്നത്. ക്രിസ്ത്യൻ, ഹിന്ദു, മുസ് ലിം വിഭാഗങ്ങളില്‍ ഈ തീവ്രസ്വഭാവമുണ്ട്. തീവ്രവാദത്തെ തീവ്രവാദം എന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും പറയും. തീവ്രവാദികളെ പറ്റി പറയുമ്ബോള്‍ ആവേശം കൊള്ളുന്ന മുസ്ലിങ്ങൾ അവരെ തള്ളിപ്പറയണമെന്നും പി.സി. ജോർജ് വ്യക്തമാക്കി.

ad 1
ഗവർണർ ആകാൻ രണ്ട് മാസം മുമ്ബ് ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും താൻ നിരസിച്ചു. ദേശീയ ന്യൂനപക്ഷ കമീഷൻ പദവി കിട്ടിയാല്‍ സന്തോഷമുണ്ട്. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാൻ ആഗ്രഹമുണ്ട്. ദേശീയ പരിസ്ഥിതി കമ്മിറ്റി കിട്ടിയാല്‍ ഇടുക്കി, വയനാട്, കണ്ണൂർ ഉള്‍പ്പെടെ മലയോര മേഖലക്കും നാടിനും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാൻ കഴിയും.

ഗവർണറായാല്‍ വെറുതെ വീട്ടില്‍ കുത്തിയിരിക്കാം. ഒരു പണിയും നടക്കൂല. അല്ലെങ്കില്‍ ആനന്ദബോസ് ചെയ്തത് പോലെ സംസ്ഥാനവുമായി അടിവെക്കണം. അത് എത്ര വിജയകരമാകുമെന്ന് അറിയില്ലെന്നും പി.സി. ജോർജ് വ്യക്തമാക്കി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.