അമ്പലവയൽ മഞ്ഞപ്പാറയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാഴപ്പിള്ളി തട്ടിൽ ചാർലി (55) ആണ് മരണപ്പെട്ടത്. അമ്പലവയലിൽ നിന്നും കരിങ്കുറ്റിയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായി രുന്നു അപകടം. ചാർലിയെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താ നായില്ല. ഭാര്യ ഡിസി വയനാട് വിഷൻ മഞ്ഞപ്പാറ് ദൃശ്യ കേബീൾ ടിവിയിലെ ജീവനക്കാരിയാണ്. മക്കൾ മെൽവിൻ, ആൽവിൻ. മരുമകൾ സുവ്യ. സംസ്കാരം നാളെ വൈകിട്ട് 4:00 മണിക്ക് അമ്പ്ലവയൽ സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







