സൈക്കിളിനോടുള്ള ബോളിവുഡ് താരം സല്മാൻ ഖാന്റെ പ്രിയം ആരാധകർക്കിടയില്‍ പ്രശസ്തമാണ്. പരിസ്ഥിതി സൗഹാർദമായും ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താനുള്ള തൻ്റെ അർപ്പണബോധത്തെ പ്രകടമാക്കിക്കൊണ്ടും, മുംബൈയിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന സല്മാൻ വാർത്തകളില്‍ ഇടംപിടിക്കാറുണ്ട്. 2017ല്‍ സല്മാൻ ഖാൻ തന്റെ ഇൻസ്റ്റഗ്രാമം അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്.
ബാന്ദ്രയിലൂടെ സൈക്കിളല്‍ സവാരി നടത്തുന്ന വീഡിയോയാണിത്. സല്‍മാനെ പിന്തുടർന്ന് സുരക്ഷാ സംഘം കാറുകളിലും ബൈക്കുകളിലും അകമ്ബടിയായുണ്ട്. വഴിയില്‍ കാണുന്ന ആരാധകരെ ആഭിവാദ്യം ചെയ്ത് സൈക്കിള്‍ ചവിട്ടുന്ന സല്‍മാന്റെ യാത്ര ഷാരൂഖ് ഖാന്റെ വീടിന് മുന്നിലൂടെയാണ്. ഷാരൂഖിന്റെ വീടായ മന്നത്തിന്റെ മുന്നിലെത്തിയ സല്മാൻ, “ഷാരൂഖ് ഖാൻ” എന്ന് വിളിക്കുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്.👇
https://www.instagram.com/p/BVXL2vdgev-/?utm_source=ig_web_button_share_sheet
തൻ്റെ ബീയിംഗ് ഹ്യൂമൻ ബ്രാൻഡിന് കീഴില്‍ സല്മാൻ സൈക്കിളുകളുടെ ഒരു ശേഖരം തന്നെ പുറത്തിറക്കിയിരുന്നു. വീഡിയോയില്‍, ഈ സൈക്കിളുകളിലൊന്നാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മുൻപ് ഷാരൂഖും മകൻ ആര്യനും സല്‍മാനൊപ്പം സൈക്കളില്‍ സവാരി നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. കരണ്‍ അർജുൻ, ഹം തുംഹാരേ ഹേ സനം, കുച്ച് കുച്ച് ഹോത്താ ഹേ, പത്താൻ തുടങ്ങിയ ചിത്രങ്ങളില്‍ സല്‍മാനും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.