കേരള നോളജ് ഇക്കോണമി മിഷന്‍ കണക്ട് കരിയര്‍ ടു ക്യാമ്പസ്-2024 ന്റെ ഭാഗമായി സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മുട്ടില്‍ ഡബ്ല്യു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജൂണ്‍ 12 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന തൊഴില്‍ മേളയില്‍ പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. സംസ്ഥാനത്തിനകത്തും പുറത്തുമുളള കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയിലേക്ക് ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്പ്, https://knowledgemission.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യമാണ്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







