രാഹുൽ ഗാന്ധി നാളെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എത്തും. വയനാട്ടിലും മലപ്പുറത്തുമായി നടക്കുന്ന പൊതു പരിപാടിയിൽ രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യും. രാവിലെ 10.30 ന് മലപ്പുറം എടവണ്ണ ടൗണിലും ഉച്ചയ്ക്ക് 2.30 ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലുമാണ് പൊതുപരിപാടികൾ . തെരഞ്ഞെടുപ്പിന് ശേഷം ആദ്യമാ യാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







