ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പിന്നാമ്പുറ വിത്തുല്‍പാദന യൂണിറ്റ് (വരാല്‍, കരിമീന്‍), അര്‍ദ്ധ ഊര്‍ജ്ജിത മത്സ്യകൃഷി (തിലാപ്പിയ, പാക്കു, ആസാംവാള, അനാബാസ്, വരാല്‍), സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി, വീട്ടുവളപ്പില്‍ പടുത കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക്ക് മത്സ്യകൃഷി, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്), ശുദ്ധജല കൂടുമത്സ്യകൃഷി, എമ്പാങ്ക്മെന്റ് മത്സ്യകൃഷി, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ യൂണിറ്റ്, പെന്‍കള്‍ച്ചര്‍ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലും കാരാപ്പുഴ മത്സ്യഭവന്‍ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകളുമായി ജൂണ്‍ 20 ന് വൈകിട്ട് നാലിനകം നല്‍കണം. ഫോണ്‍- 04936 293214, 9526484891, 9496259913

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്