മാനന്തവാടി : എൻസിപിഎസ് സ്ഥാപകമായതിന്റെ രജിത ജൂബിലി ആഘോഷം എൻഎൽസിയുടെയും ഫോറസ്റ്റ് വർക്കേഴ്സ് യൂണിയന്റെയും നേതൃത്വത്തിൽ തിരുനെല്ലിയിൽ ഫലവൃക്ഷതൈ നട്ട് എൻസിപി-എസ് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാനും സംസ്ഥാന സെക്രട്ടറി സി എം ശിവരാമനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
എൻ എൽ സി ജില്ലാ പ്രസിഡന്റ് സ്റ്റീഫൻ കെ സി, ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ഷാബു എ,പി, പാർട്ടി ജില്ലാ ബ്ലോക്ക് നേതാക്കളായ നളിലാക്ഷൻ സി ടി, സദാനന്ദൻ പി പി, ജോണി കൈതമറ്റം, ബാലൻ എം കെ, അനൂപ് ജോജോ, സുധേഷ് മുട്ടിൽ, മല്ലിക ആർ, രാജൻ മൈക്കിൾ, ജയൻ വി കെ, റഫീഖ് ബത്തേരി, തുടങ്ങിയവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്