ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 3000 മീറ്റര്‍ ഓട്ടമത്സരം നടത്തുന്നു. 20 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ 20 വയസ്സിന് മുകളിലുള്ള പുരുഷ, വനിതാ വിഭാഗങ്ങള്‍ക്കുമായാണ് മത്സരങ്ങള്‍ നടത്തുന്നത്. ജൂണ്‍ 15 ന് രാവിലെ 10 ന് കല്‍പ്പറ്റ മുണ്ടേരിയിലുള്ള എം.കെ.ജിനചന്ദ്ര സ്മാരക സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 9 ന് സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെന്ന് അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 9847884242

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്