സ്വച്ഛ് ഭാരത് മിഷന്‍ ജില്ലക്ക് ദേശീയ പുരസ്‌കാരം

സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനത്തിനുളള ദേശീയ അവാര്‍ഡ് നേട്ടത്തില്‍ വയനാട് ജില്ല. സംസ്ഥാനതലത്തില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളിലും 4+1 എന്ന വിവര വിജ്ഞാന പരിപാടിയിലും പ്രാദേശിക ശുചിത്വം ഉറപ്പുവരുത്തുന്നതിനായുളള മാനദണ്ഡങ്ങള്‍ കൈവരിച്ചതുമാണ് ജില്ലയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യക്തിഗത ശൗചാലയങ്ങളും അനുബന്ധ വിവര വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയതും ജില്ലയ്ക്ക് നേട്ടമായി. ദേശീയ പുരസ്‌ക്കാരം ലോക ടോയ്ലറ്റ് ദിനമായ നവംബര്‍ 19 ന് ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങും.

മാലിന്യ സംസ്‌കരണ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കു ന്നതിന് സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍, വേള്‍ഡ് ബാങ്ക് പെര്‍ഫോര്‍മാന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റ് എന്നീ ധനസഹായം ഉപയോഗപ്പെടുത്തിയതുംപുരസ്‌കാരം ലഭിക്കുന്നതിന് സഹായകമായി. ഖര-ദ്രവ മാലിന്യ സംസ്‌കരണ മേഖലയില്‍ വിവിധ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍ ഹരിത കര്‍മ്മ സേനയുടെ സേവനം, ഗ്രാമപഞ്ചായ ത്തുകളില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍, ബോട്ടില്‍ ബൂത്തുകള്‍ തുടങ്ങിയവയും സജ്ജമാണ്. മാലിന്യ സംസ്‌കരണ മേഖലയില്‍ വയനാട് ജില്ലയെ 2016 ലാണ് വെളിയിട വിസര്‍ജ്ജന വിമുക്ത ജില്ലയായി പ്രഖ്യാപിച്ചത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *