പുൽപ്പള്ളി: സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർ പുൽപ്പള്ളി ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 15 ലിറ്റർ മദ്യം പിടികൂടി. സംഭവ മായി ബന്ധപ്പെട്ട് ഇരുളം കേളമംഗലം സ്വദേശി മാപ്പാനിക്കാട്ട് വീട്ടിൽ ഷിബു (49) നെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ് പെക്ടർ സജിമോൻ.പി.റ്റി യുടെ നേതൃത്വത്തിൽ നടന്ന പരിശോധന യിൽ പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ. പി.കെ, വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ് എം.ടി, വിഷ്‌ണു കെ.കെ എന്നിവരും ഉണ്ടായിരുന്നു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്