പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലേയും, അതിന് കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലേയും വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പൂര്‍ണ്ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രാചാരണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീയാക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പോളിംഗ് ബൂത്തുകള്‍ക്ക് സമീപം മാലിന്യ സംസ്‌കരണ പ്ലാന്റും, കുടിവെള്ള സംവിധാനവും ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും വിശദീകരിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ് തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് വിശദീകരണം നടത്തി.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







