ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ പദ്ധതിയുടെ ഭാഗമായി ചേനാട് , ഓടപ്പള്ളം , കുപ്പാടി, സർവജന , അസംപ്‌ഷൻ , ബീനാച്ചി , പഴുപ്പത്തൂർ, പൂമല, കൈപ്പഞ്ചേരി, സ്‌കൂൾ പരിധിയിലെ കോളനികളിൽ താമസിക്കുന്ന യോഗ്യരായ പട്ടിക വർഗ ഉദ്യോഗാർഥികളിൽ നിന്നും ഊരുകൂട്ട വോളണ്ടിയർ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 15ന് ശനിയാഴ്ച രാവിലെ 11 മണിക്ക് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ വെച്ച് നടത്തുന്നതാണ് . യോഗ്യത എസ് എസ് എൽ സി . ഹോണറേറിയം പ്രതിമാസം 5000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10.30ന് മുൻപ് ഹാജരാവുക. ഫോൺ : 9447887798

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







