ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓടപ്പള്ളം ഗവണ്മെന്റ് ഹൈസ്‌കൂളിൽ 10 മാസത്തേക്ക് കായികാധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 15ന് ശനിയാഴ്ച രാവിലെ 10.30ന് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ വെച്ച് നടത്തുന്നതാണ് . യോഗ്യത: ബിപിഎഡ്/ എംപിഎഡ് /തത്തുല്യ യോഗ്യത. ഹോണറേറിയം പ്രതിമാസം 15000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10 മണിക്ക് മുൻപ് ഹാജരാവുക . ഫോൺ : 9447887798

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്