ആധാർ പി.വി.സി. കാർഡ് രൂപത്തിൽ, സംവിധാനമായി.

ന്യൂഡൽഹി:ആധാർ വിവരങ്ങൾ ഉടമസ്ഥന് എപ്പോൾ വേണമെങ്കിലും പി.വി.സി. കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള ‘ഓർഡർ ആധാർ കാർഡ്’ സേവനത്തിന് തുടക്കമായി. രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിൽ താത്കാലിക നമ്പറോ രജിസ്റ്റർ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും കാർഡ് ആവശ്യപ്പെടാം. 50 രൂപയടച്ച് ഓൺലൈൻ ആയി അപേക്ഷിച്ചാൽ തപാൽമാർഗം സ്പീഡ് പോസ്റ്റിൽ കാർഡ് വീട്ടിലെത്തുമെന്ന് യു.ഐ.ഡി.എ.ഐ. ട്വിറ്ററിലൂടെ അറിയിച്ചു.

ഏറ്റവും പുതിയ പി.വി.സി. കാർഡുകളിൽ സുരക്ഷയുറപ്പാക്കാൻ ക്യു.ആർ. കോഡും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും. uidai.gov.in എന്ന ലിങ്ക് വഴി കാർഡിന് അപേക്ഷിക്കാം. ആധാർ കാർഡ് ഡിജിറ്റൽ രൂപത്തിൽ ലഭിക്കുന്നതിന് എംആധാർ ആപ്പ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.

രസച്ചെപ്പ് ; കുട്ടികളുടെ അറിവുത്സവം

ബീനാച്ചി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബീനാച്ചി ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘രസച്ചെപ്പ് – കുട്ടികളുടെ അറിവുത്സവം’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് വി സ്മിത ഉദ്ഘാടനം

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: 77 ലക്ഷം രൂപ തട്ടിയെടുത്തയാൾ ഹരിയാനയിൽ പിടിയിൽ

കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ചുണ്ടേൽ സ്വദേശിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന ഗുരുഗ്രാം സ്വദേശി വിനീത് ചദ്ധ

യുഡിഎസ്എഫ് ഡിഡിഇ ഓഫിസ് മാർച്ച് നടത്തി.

കൽപറ്റ: പി എം ശ്രീ വിഷയത്തിൽ സർക്കാർ ബിജെപിയുമായുള്ള അന്തർധാര അവസാനിപ്പിച്ച് വിദ്യാർഥികളുടെ അടിസ്ഥാനപരമായുള്ള വിദ്യാഭ്യാസത്തിൽ വർഗീയത വളർത്താനുള്ള നിലപാടിൽ സംസ്ഥാന സർക്കാർ പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു യുഡിഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

മരങ്ങള്‍ ലേലം

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ നാലിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

സ്കൂൾ ബസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു

കമ്പളക്കാട് : വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ MP LADS പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സ് മണ്ഡലം എംപി പ്രിയങ്ക ഗാന്ധി ഫ്ലാഗ് ഓഫ് ചെയ്തു. LSS,

ടെൻഡർ ക്ഷണിച്ചു

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫെറൻസ് ഹാൾ നവീകരിക്കുന്നതിനായി വുഡൻ, ഇന്റീരിയർ വർക്കുകൾ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ഉച്ച ഒന്ന് വരെ പൂതാടി കുടുംബാരോഗ്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.