പുളിയാര്‍ മലയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വാരാമ്പറ്റ സ്വദേശി ഇസ്മായിലിന്റെ മകന്‍ അജ്മലിനാണ് പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ അജ്മലിനെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.അപകടത്തില്‍ ടിപ്പറിന്റെ അടിയിലേക്ക് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ഇടിച്ചിറങ്ങിയ അവസ്ഥയിലാണുള്ളത്. കല്‍പ്പറ്റ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും, കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്