കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈഡ്രോപോണിക്സ് യൂണിറ്റിലെ പുതിയിന കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. കൽപറ്റ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സി.കെ ശിവരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സജീവൻ , ബിപിഒ ഷിബു , ഹൈഡ്രോപോണിക്സ് എക്സ്പേർട്ട് റിയാസ്, വി.എച്ച്.എസ്. സി അദ്ധ്യാപിക പ്രസന്ന എന്നിവർ പങ്കെടുത്തു

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി
സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന







