ജീവിതത്തിനും മരണത്തിനും ഇടയിൽ അരമണിക്കൂർ തലകുത്തി കിടന്ന് 26 പേർ; അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് കേടായപ്പോൾ സംഭവിച്ചത്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

യുഎസിലെ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ 28 പേര്‍ റൈഡില്‍ തലകീഴായി കിടന്നത് 30 മിനിറ്റോളം. യുഎസിലെ ഒറിഗോണിലെ ഓക്സ് പാർക്കിലെ പെൻഡുലം റൈഡാണ് ആകാശത്ത് വച്ച്‌ നിശ്ചലമായത്. ഈ സമയം റൈഡിലുണ്ടായിരുന്നവരെല്ലാം തലകീഴായി തൂങ്ങിക്കിടക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോകളില്‍ കാണാം.


പുതിയ സീസണിന്‍റെ ഉദ്ഘാടന ദിവസമായ ജൂണ്‍ 15 നാണ് അപകടമുണ്ടായത്. അറ്റ്മോസ്ഫിയര്‍ റൈഡ് ലംബമായി നില്‍ക്കുമ്ബോള്‍ റൈഡർമാരുടെ സീറ്റ് തലകീഴായി മറിയുകയായിരുന്നു. തിരിച്ച്‌ റൈഡ് ഭൂമിയിലേക്ക് എത്തുമ്ബോള്‍ സീറ്റ് പൂര്‍വ്വസ്ഥിതിയിലാകും. ഇത്തരത്തില്‍ റൈഡ് ആകാശത്ത് എത്തിയപ്പോള്‍ പെട്ടെന്ന് നിശ്ചലമായി. ഈ സമയം റൈഡില്‍ ഉണ്ടായിരുന്ന 28 പേരും ഏതാണ്ട് 30 മിനിറ്റോളം തലകുത്തനെ കിടന്നു.

വീഡിയോകളില്‍ ആളുകള്‍ നിലവിളിക്കുന്നതിന്‍റെ ശബ്ദങ്ങള്‍ കേള്‍ക്കാം. ഉച്ചയ്ക്ക് ശേഷം 3.5 മണിയോടെയായിരുന്നു അപകടം. പിന്നാലെ ഫയര്‍ ആന്‍റ് റെസ്ക്യു എമർജന്‍സി ടീമിനെ ബന്ധപ്പെടുകയും 3.20 ഓടെ എത്തിയ ഫയര്‍ ആന്‍റ് റെസ്ക്യു എമർജന്‍സി ടീം റൈഡര്‍മാരെ താഴെ ഇറക്കുകയായിരുന്നു.

സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കണിയാരം ഫാദർ ജി. കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും നടത്തി. സ്പോർട്സ് ക്ലബ് ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ

തദ്ദേശ തെരഞ്ഞെടുപ്പ് : ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധിയും 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എള്ളുമന്നം ഭാഗത്ത് നാളെ (ഡിസംബർ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴഞ്ചേരിക്കുന്ന് ഭാഗത്ത് നാളെ (ഡിസംബർ

ബൈക്ക് ഇടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്

പുതുശ്ശേരി: തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വെച്ച് ബൈക്ക് ഇടിച്ച് വയോധികയ്ക്ക് സാരമായി പരിക്കേറ്റു. പുത്തൻ വീട്ടിൽ ദേവകി (65) നാണ് പരിക്കേറ്റത്. അലൂമിനിയപാത്ര വിൽപ്പനക്കാരനായ പാലക്കാട് സ്വദേശി രാജേഷെന്ന വ്യക്തി ബൈക്കിൽ പാത്രം കൊണ്ട്

മലങ്കര ശ്രേയസ് മലങ്കര യൂണിറ്റിൽ കേക്ക് ചലഞ്ചിന് തുടക്കമായി.

മലങ്കര യൂണിറ്റിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള കേക്ക് ചലഞ്ചിന് തുടക്കം കുറിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് ഉദ് ഘാടനം ചെയ്തു.യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പിന്

23 ലിറ്റർ മദ്യവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ ‘മുത്തപ്പൻ സുരേഷ്’ പിടിയിൽ

കൽപ്പറ്റ: ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മദ്യവിൽപ്പനക്കാരൻ പിടിയിൽ. വെണ്ണിയോട് വലിയകുന്ന് സ്വദേശി ‘മുത്തപ്പൻ സുരേഷ്’ എന്ന വി.എ. സുരേഷ് ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.