സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച് നഗ്നചിത്രങ്ങളേക്കി മോർഫ് ചെയ്തു പ്രചരിപ്പിച്ചു; കാസർകോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ

ചിറ്റാരിക്കാലില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്നുപേർ പിടിയിലായി. ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹിക മാദ്ധ്യമങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്.200 ല്‍ അധികം പേരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഓരോ സൈറ്റുകളില്‍ പ്രചരിപ്പിച്ചെന്നാണ് നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പണമില്ലെന്ന പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുത്, ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണം; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി

ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കും ഉണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി

ഫാഷൻ ഡിസൈനിങ് പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്‍.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാഷൻ ഡിസൈനിങ് (ആരിവർക്ക്‌, എംബ്രോയിഡറി വർക്ക്, ഫാബ്രിക്ക് പെയിന്റിങ്) എന്നിവയിൽ സൗജന്യ പരിശീലനം നല്‍കുന്നു. നവംബർ 29ന് ആരംഭിക്കുന്ന പരിശീലനത്തിൽ 18നും 50നും

വയനാട് ഫ്ളവർ ഷോ 28 – ന് തുടങ്ങും : ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം

കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ്

പി.എസ്‍.സി അഭിമുഖം

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍പാർട്ട്‌ ടൈം ഹൈ സ്കൂൾ ടീച്ചര്‍ – ഉർദ്ദു (കാറ്റഗറി നമ്പര്‍ 384/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ മൂനിന്ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍

പാരാ ലീഗൽ വോളന്റിയർ നിയമനം

മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അംഗനവാടി വർക്കർമാർ, എം.എസ്.ഡബ്ല്യൂ/ നിയമ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലുള്ള മാങ്കാണി ട്രാൻസ്‌ഫോർമറിൽനാളെ (നവംബര്‍ 27) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.