മാനന്തവാടി: ബലിപെരുന്നാൾ ദിനത്തിൽ വയനാട് മെഡിക്കൽ കോളേജ്,
കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ എസ്.വൈ.എസ് സാന്ത്വന ത്തിന് കീഴിൽ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു. ജില്ലയിൽ രണ്ട് കേന്ദ്രങ്ങ ളിലായി ആയിരത്തോളം പേർക്ക് സ്നേഹവിരുന്നിൻ്റെ ഭാഗമായി ഭക്ഷണം വിതരണം ചെയുകയും പെരുന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു. വയനാട് മെഡിക്കൽ കോളേജിൽ 750 ലധികം രോഗികൾ ക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സ്നേഹവിരുന്ന് നൽകി. കേരള മുസ്ലിം ജമാഅത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ഷറഫുദ്ധീൻ ഉദ്ഘാടനം ചെയ്‌തു. കെ.എസ് മുഹമ്മദ് സഖാഫി, നൗഷാദ് സി.എം, ഫള്‌ലുൽ ആബിദ്, അശ്‌കർ ചെറ്റപ്പാലം, അലി സഖാഫി, സുലൈമാൻ സഅദി, ഹാരിസ് പഴഞ്ചന തുടങ്ങിയവർ നേതൃത്വം നൽകി.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്