സുൽത്താൻ ബത്തേരി : ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂളിൽ പത്താം തരം പരീക്ഷയിൽ 6 ഫുൾ എ പ്ലസ്സ് ഉൾപ്പെടെ 100% വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിജയോത്സവം സു. ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് എം സി ശരത് അധ്യക്ഷനായിരുന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ടോം ജോസ് , പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റഷീദ്.കെ, ഡിവിഷൻ കൗൺസിലർ പ്രിയ വിനോദ്, P T A വൈസ് പ്രസിഡണ്ട് ബിജു കാക്കത്തോട്, പൂർവ്വ വിദ്യാർത്ഥി പ്രസിഡണ്ട് എ.കെ. പ്രമോദ്, ATDO മജീദ്, M P T A പ്രസിഡണ്ട് ആശ ബിനു, ന്യൂ റീജിയണൽ യൂസ്ഡ് കാർ മാനേജർ N A ജയൻ , ദീപ ടി എൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
കൂടാതെ LSS, USS മത്സര പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. SSLC വിജയിച്ച മുഴുവൻ കുട്ടികൾക്കും PTA യും സ്റ്റാഫിനും പുറമേ കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനം പ്രത്യേകം മെമെന്റോസ് നൽകി. ക്യാഷ് പ്രൈസ്, മെമന്റോസ് അടക്കം നിരവധി സമ്മാനങ്ങളും വിജയികൾക്കു നല്കി.
പ്രധാനാധ്യാപിക കെ.കമലം സ്വാഗതവും റീജ PA നന്ദിയും പറഞ്ഞു.