കെല്‍ട്രോണിന്റെ വയനാട് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഒന്നാം നില, കോ-ഓപ്പറേറ്റീവ് കോളേജ് ബില്‍ഡിങ്, കുപ്പാടി റോഡ്, സുല്‍ത്താന്‍ ബത്തേരി വയനാട് വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9847925335, 04933225133

അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.







