സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്ക് പി.ജി പ്രവേശനത്തിന് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. അതത് കായികയിനങ്ങളില്‍ നാഷണല്‍ മെഡല്‍ നേടിയ താരങ്ങള്‍ ജൂണ്‍ 25 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെലക്ഷന്‍ പങ്കെടുക്കണം. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, സ്വിമ്മിംഗ്, തയ്ക്വോണ്ടോ, കബഡി, ഗുസ്തി, ആര്‍ച്ചറി, ബോക്സിങ്, സൈക്ലിങ്, ഫെന്‍സിങ്, ഹാന്റ്ബോള്‍, ഹോക്കി, ജൂഡോ, കനോയിങ ് ആന്‍ഡ് കയാക്കിങ്, ഖോ-ഖോ, നെറ്റ്ബോള്‍, വെയ്റ്റ്ലിഫ്റ്റിങ്, റോയിങ്, സോഫ്റ്റ്ബോള്‍ ഇനങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്. പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ 8 ന് സ്പോര്‍ട്സ് കിറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തണം. വിദ്യാഭ്യാസ യോഗ്യത, കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ജൂണ്‍ 20 നകം സെക്രട്ടറി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം-1 വിലാസത്തിലോ, keralasportscouncil@gmail.com ലോ നല്‍കണം.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്







