സുൽത്താൻ ബത്തേരി: മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മഴക്കാല രോഗ ബോധവൽക്കരണം മാജിക്കിലൂടെ എന്ന പരിപാടി മലയാളി മജീഷ്യൻസ് അസോസിയേഷൻ (MMA) വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി ,കുപ്പാടി ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി നരസഭ ചെയർപേഴ്സൺ ശ്രീ. T. K രമേശ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ MMA സംസ്ഥാന പ്രസിഡൻ്റ് ശശി താഴത്തുവയൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റിയംഗം ജയൻ കുപ്പാടി സ്വാഗതവും, പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.K .റഷീദ് മുഖ്യ സന്ദേശവും നൽകി, സ്കൂൾ HM റീത്തമ്മ ജോർജ്, NK ശശി, PTA പ്രസിഡൻ്റ് PA ലത്തീഫ് എന്നിവർ ആശംസ അറിയിച്ചു. സജിനി A F നന്ദി പ്രകാശിപ്പിച്ചു. മജീഷ്യൻ ശശി താഴത്തുവയൽ, മജീഷ്യൻ ജയൻ കുപ്പാടി, മജീഷ്യൻ NK ശശി എന്നിവർ ബോധ വൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







