1500 കോടി കൂടി കടമെടുക്കാൻ കേരളം; ഈ സാമ്പത്തിക വർഷം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ പൊതുകടം 4.5 ലക്ഷം കോടി കവിയും: ഗുരുതര പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കേരളം

രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ 1 ,500 കോടി രൂപ കൂടി കടമെടുക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നാണ് വിശദീകരണം. ഇതിനായുള്ള കടപ്പത്ര ലേലം ജൂണ്‍ 25ന് റിസര്‍വ് ബാങ്കിന്റെ മുംബൈ പോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ഇതോടെ ഈ വര്‍ഷത്തെ കടമെടുപ്പ് 8,000 കോടിയിലേക്ക്.

കടപ്പത്രത്തിലൂടെ ലഭിക്കുന്ന തുകയില്‍ നിന്ന് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും. 900 കോടി രൂപയാണ് ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ വേണ്ടത്. 2024 ജനുവരി മുതലുള്ള പെന്‍ഷന്‍ കുടിശികയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണങ്ങളിലൊന്ന് പെന്‍ഷന്‍ മുടങ്ങിയതാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ തിരുത്തല്‍ നടപടികളിലേക്ക് കടക്കുന്നത്. ഈ മാസം 26 മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ വരെ 21,253 രൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

കേരളത്തിന്റെ കടം 4.29 ലക്ഷം കോടി: പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കണക്കുപ്രകാരം 2024 വരെയുള്ള കേരളത്തിന്റെ മൊത്തം കടം 4.29 ലക്ഷം കോടി രൂപയാണ്. 2011ലെ സെന്‍സസ് അനുസരിച്ച്‌ കേരളത്തില്‍ 3,34,06,061 (3.34 കോടി) ജനസംഖ്യയുണ്ട്.അങ്ങനെ നോക്കിയാല്‍ ഓരോ മലയാളിയും ഒന്നേകാല്‍ ലക്ഷത്തോളം രൂപ കടത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.2024-25 വര്‍ഷത്തില്‍ കേരളത്തിന്റെ കടം 4.57 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 2000-01ല്‍ 28,250 കോടിയുണ്ടായിരുന്ന കടബാധ്യതയാണ് രണ്ടര ദശാബ്ദത്തില്‍ നാലര ലക്ഷത്തിലേക്ക് ഉയരുന്നത്.

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ

ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വെച്ച് സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍

ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

കൽപ്പറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട്, കൊടുവള്ളി, തരിപ്പൊയിൽ വീട്, മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു

ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ തോട്ടത്തിൽ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ്

ജില്ലയിലെങ്ങും കനത്ത മഴ

കൽപ്പറ്റ:മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ ഇളകി നിലം പതിച്ചു. കെട്ടിടത്തിൻ്റെ ഒരു ഭാഗത്തെ ആറ് ഷീറ്റുകളാണ് ഇളകി വീണത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയായതിനാൽ

വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള വാഴമ്പാടി, മാങ്കാണി ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ നാളെ (24/11/2025) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.