വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച നോട്ടീസ് വാഹനമുടമകൾക്ക് നൽകി. അഭ്യാസ പ്രകടനങ്ങൾക്കുപയോഗിച്ച വാഹനങ്ങളും മോട്ടോ‍ർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.

രണ്ടാഴ്ചക്കിടെ അഞ്ച് സംഭവങ്ങളാണ് ഉണ്ടായത്. മോട്ടോർ വാഹനവകുപ്പ് പരിശോധനയും ബോധവത്കരണവും തുടർന്നിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. അടുപ്പിച്ച് 2 ദിവസങ്ങളിൽ സാഹസിക പ്രകടനം നടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലുണ്ട്. ഏറ്റവുമൊടുവിൽ തമിഴ്നാട് രജിസ്ട്രേഷനിലെത്തിയ കാർ ഗ്യാപ്പ് റോഡിലെ പെരിയ കനാലിനടുത്ത് വച്ച് അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയിരുന്നു. മാധ്യമങ്ങളിൽ വാർത്തയായതോടെ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സമെന്റ് വിഭാഗം കാ‍ർ കസ്റ്റഡിയിലെടുത്തു.

വെളളിയാഴ്ച തലശ്ശേരിയിൽ നിന്നെത്തിയ രണ്ട് വാഹനങ്ങളിൽ കുട്ടികളുൾപ്പെടെ ഡോറിലിരുന്ന് സാഹസിക യാത്ര ആസ്വദിക്കുന്ന സംഭവവുമുണ്ടായി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെയും നടപടി തുടങ്ങി. മൂന്ന് വാഹനങ്ങളുടെയും ആ‍ർസി ഉടമസ്ഥരുടെ വിവരങ്ങൾ ശേഖരിച്ച് വാഹനമോടിച്ചവ‍‍ർക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഇതുസംബന്ധിച്ച നടപടി ഉടനുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗം നൽകുന്ന വിവരം.

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ

ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വെച്ച് സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍

ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

കൽപ്പറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട്, കൊടുവള്ളി, തരിപ്പൊയിൽ വീട്, മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു

ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ തോട്ടത്തിൽ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ്

ജില്ലയിലെങ്ങും കനത്ത മഴ

കൽപ്പറ്റ:മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ ഇളകി നിലം പതിച്ചു. കെട്ടിടത്തിൻ്റെ ഒരു ഭാഗത്തെ ആറ് ഷീറ്റുകളാണ് ഇളകി വീണത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയായതിനാൽ

വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള വാഴമ്പാടി, മാങ്കാണി ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ നാളെ (24/11/2025) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.