‘മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി, ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല’; കണ്ണൂരിലും വിമർശനം

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. രണ്ടാം പിണറായി സർക്കാർ ആദ്യത്തേതിന്റെ നിഴൽ മാത്രമെന്നും അംഗങ്ങൾ വിമർശിക്കുന്നു. എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിക്കെതിരെ സ്വന്തം ജില്ലാകമ്മിറ്റി അംഗങ്ങൾ തന്നെ വിമർശനം ഉയർത്തിയത്.

സമീപകാലത്തൊന്നുമില്ലാത്ത രീതിയിലുള്ള വലിയ വിമർശനമാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്നുവന്നത്. നേതാക്കളുടെ തെറ്റായ സമീപനമാണ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായത്. ഇവരുടെ പ്രതികരണങ്ങളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയതെന്നും കമ്മിറ്റി വിലയിരുത്തി. നവകേരള സദസിനെതിരെ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് പറഞ്ഞ് ന്യായീകരിച്ചതും വലിയ തിരിച്ചടിയുണ്ടാക്കി.

മൈക്ക് വിവാദവും വിപരീത ഫലമാണ് ഉണ്ടാക്കിയത്. എം വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്റർമാർക്ക് ക്ലാസ് എടുത്ത സംഭവവും കമ്മിറ്റിയിൽ ചർച്ചയായി. പലകാര്യങ്ങളും പൊതുസമൂഹം കാണുന്നുണ്ടെന്ന ജാഗ്രത പാർട്ടി നേതാക്കൾക്ക് ഉണ്ടായില്ലെന്നും അംഗങ്ങൾ പറഞ്ഞു.

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ

ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വെച്ച് സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍

ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

കൽപ്പറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട്, കൊടുവള്ളി, തരിപ്പൊയിൽ വീട്, മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു

ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ തോട്ടത്തിൽ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ്

ജില്ലയിലെങ്ങും കനത്ത മഴ

കൽപ്പറ്റ:മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ ഇളകി നിലം പതിച്ചു. കെട്ടിടത്തിൻ്റെ ഒരു ഭാഗത്തെ ആറ് ഷീറ്റുകളാണ് ഇളകി വീണത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയായതിനാൽ

വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള വാഴമ്പാടി, മാങ്കാണി ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ നാളെ (24/11/2025) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.