ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിയാൻ 28 വർഷങ്ങൾക്ക് ശേഷം സേനാപതിയായി അവതരിച്ച് കമൽഹാസൻ; അഴിമതിക്കാർക്ക് ‘ഓടവും മുടിയാത്, ഒളിക്കവും മുടിയാത്’: ഇന്ത്യൻ 2 ട്രെയിലർ വീഡിയോ കാണാം

ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി സ്റ്റാർ ഡയറക്ടർ ശങ്കർ സംവിധാനം നിർവഹിക്കുന്ന മാസ്റ്റർപീസ് ചിത്രം ‘ഇന്ത്യൻ 2’വിന്റെ ട്രെയിലർ റിലീസായി. ലൈക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.
https://youtu.be/3bvBUT5pQYY
എസ് ജെ സൂര്യ, കാജല്‍ അഗർവാള്‍, രാകുല്‍ പ്രീത് സിംഗ്, ബോബി സിംഹ എന്നിവർക്കൊപ്പം നെടുമുടി വേണു, വിവേക് എന്നിവരും താരനിരയിലുണ്ട്. ഇരുവരുടേയും മരണശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന രീതിയില്‍ ഇന്ത്യൻ 2 വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇരുവരും ഉള്‍പ്പെടുന്ന രംഗങ്ങളും ട്രെയിലറിലുണ്ട്.

‘ഇന്ത്യൻ 2’വിന്റെ തിരക്കഥ ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായ് ചേർന്നാണ് സംവിധായകൻ ശങ്കർ തയ്യാറാക്കിയത്. കഥ സംവിധായകന്റേത് തന്നെയാണ്. 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകള്‍ തകർത്ത് ബ്ലോക്ക്ബസ്റ്ററടിച്ച ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ‘ഇന്ത്യൻ 2’. 1996 മെയ് 9നാണ് ‘ഇന്ത്യൻ’ റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലാണ് കമല്‍ഹാസൻ ‘ഇന്ത്യൻ’നില്‍ പ്രത്യക്ഷപ്പെട്ടത്.

ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ: അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സില്‍വ, ഡിസ്ട്രിബ്യുഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.