പനമരം: ലോക ലഹരി വിരുദ്ധ ദിനത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി പനമരം എസ്പി പി ഓപ്പൺ വിക്കറ്റ് സംഘടിപ്പിച്ചു . ലഹരി പദാർത്ഥങ്ങളിലല്ല കളികളിലാണ് ഞങ്ങളുടെ ലഹരി എന്ന് ഉറക്കെ പറഞ്ഞു കൊണ്ടാണ് കേഡറ്റ്സ് ഈ പരിപാടിയിൽ പങ്കെടുത്തത്.ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സാന്നിധ്യം എപ്പോഴുമുണ്ടാകുമെന്ന് സമൂഹത്തോട് ഉറക്കെവിളിച്ചു പറയാൻ കൂടി വേണ്ടിയാണ് ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തത് .ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് ,സി പി ഒ മാരായ രേഖകെ , നവാസ് ടി , ഡി ഐ ശിഹാബ്, സനൽകുമാർ കെ എന്നിവർ പങ്കെടുത്തു.

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി.
മീനങ്ങാടി: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന