കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നിയമപ്രകാരം 2023 ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള നിര്‍ബന്ധിത ഏകദിന പരിശീലന പരിപാടി ജൂലായ് രണ്ടിന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മുട്ടില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. 2023 ലെ പ്രായോഗിക പരീക്ഷ പാസായവര്‍ ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ എന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍-04936 295004

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.