കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെൻ്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വയനാട് ജില്ലാ ഓഫീസില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും ആഗസ്റ്റ് 24 ന് മുമ്പായി പെന്‍ഷന്‍ മസ്റ്ററിങ്ങ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കിയവര്‍ ഉള്‍പ്പെടെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ്ങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04936 206878

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി