വിവാദ യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുള്‍ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തല്‍മണ്ണ റൂട്ടില്‍ ആലി കുളത്തില്‍ വച്ചാണ് അപകടമുണ്ടായത്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാഹനത്തില്‍ എബിനും ലിബിനും മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം.
അതേസമയം, ശക്തമായ മഴയില്‍ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സിയില്‍ തുടരുകയാണ്.