കേന്ദ്ര ഫണ്ട് ഇല്ലാതെ പിടിച്ചുനിൽക്കാൻ കഴിയില്ല; വഴങ്ങി കേരളം: ഇനിമുതൽ സർക്കാർ ആശുപത്രികൾ ആയുഷ്മാൻ ആരോഗ്യമന്തിർ എന്നറിയപ്പെടും; ഉത്തരവിറങ്ങി

കേരളത്തിലെ സർക്കാർ ആശുപത്രികള്‍ക്ക് കേന്ദ്രം നിർദേശിച്ച പേര് നല്‍കി സംസ്ഥാന സർക്കാർ. സർക്കാർ ആശുപത്രികളുടെ പേരിനൊപ്പം ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്ന് കൂടി ചേർക്കാനാണ് തീരുമാനം. സബ് സെന്ററുകള്‍ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെല്‍ത്ത് സെന്റർ, പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്‌.സി.), അർബൻ ഫാമിലി ഹെല്‍ത്ത് സെന്റർ (യു.പി.എച്ച്‌.സി.), അർബൻ പബ്ലിക് ഹെല്‍ത്ത് സെന്റേഴ്സ് എന്നിവയുടെ ബോർഡുകളിലാണ് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നുകൂടെ ചേർക്കുന്നത്. മലയാളത്തിലും ഇംഗ്ലിഷിലും ബോർഡില്‍ ഈ പേര് എഴുതണം.

എന്നാല്‍ കേന്ദ്രം നിർദേശിച്ച ബ്രാൻഡിങ് നടപ്പിലാക്കാൻ കേരളം മടിച്ചതോടെ കേന്ദ്രം ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഉള്‍പ്പെടെ ഫണ്ടുകള്‍ തടഞ്ഞുവെച്ചു. ഇതിന് പുറമെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഫണ്ടുകളും അനുവദിക്കുന്നത് നീട്ടിവെച്ചു. ഇതൊടെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിസന്ധിയിലായി. കേന്ദ്രനിർദേശം നടപ്പിലാകാതെ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്നായതോടെയാണ് സംസ്ഥാനം നിലപാട് മാറ്റിയത്. ഇതേതുടർന്നാണ് ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴില്‍ വരുന്ന ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്ററുകളുടെ പേരിനൊപ്പം ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നുകൂടി ചേർക്കാൻ സർക്കാർ ഉത്തരവിറക്കിയത്.

ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന പേരിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്നാണ് നിർദ്ദേശം. ആശുപത്രിയിലെ ബോർഡില്‍ പേരിനൊപ്പം കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ പതിച്ചിരിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. പേര് മാറ്റം നിർദ്ദേശിച്ച്‌ ആരോഗ്യവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ എത്രയും വേഗം നടപ്പിലാക്കാനാണ് നിർദേശം.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.