മറച്ചുവെച്ചത് 148 കോടി രൂപയുടെ കച്ചവടം; നടന്നത് 7.5 കോടിയുടെ ജി എസ് ടി വെട്ടിപ്പ്: കേരളത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ റെയ്ഡിൽ കണ്ടെത്തിയ നികുതി വെട്ടിപ്പിന്റെ കണക്കുകൾ

സംസ്ഥാനത്തു വ്യാപകമായി ജിഎസ്ടി വെട്ടിപ്പു കണ്ടെത്തിയത് 42 ഹോട്ടലുകളില്‍. ഈ ഹോട്ടലുകളിലെല്ലാമായി ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ 148 കോടി രൂപയുടെ കച്ചവടം മറച്ചുവച്ചതായി കണ്ടെത്തി. ‘ഓപ്പറേഷൻ ഫാനം’ എന്ന പേരില്‍ മാസങ്ങളോളം ഈ ഹോട്ടലുകളെ നിരീക്ഷിച്ച ശേഷമാണ് പരിശോധന നടത്തിയത്.

ഇടപാടുകാരില്‍നിന്നു ഹോട്ടലുടമകള്‍ പിരിച്ചെടുത്ത 7.50 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പാണ് ഇതിലൂടെ നടത്തിയത്. ഇത്രയും തുക തന്നെ പിഴയായും ഇനി അടക്കണം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 5 ഹോട്ടലുകള്‍ വീതം ജി എസ്ടി ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ രഹസ്യനിരീക്ഷണത്തിലായിരുന്നു. മറ്റു 12 ജില്ലകളിലായി 32 ഹോട്ടലുകളിലും പരിശോധന നടത്തി.

അതേസമയം ബില്ല് വഴി പിരിച്ചെടുത്ത ജി എസ്ടി അപ്പോള്‍തന്നെ അടയ്ക്കാൻ തയാറായ ഹോട്ടലുടമകള്‍ക്കു പിഴയില്‍ ഇളവ് അനുവദിച്ചു. 60 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ ജിഎസ്ടി വകുപ്പ് പിരിച്ചെടുത്തു. എന്നാല്‍ ഏറ്റവും കൂടിയ തുകയ്ക്കുള്ള ജിഎസ്ടി വെട്ടിപ്പു കണ്ടെത്തിയത് ഇടുക്കി ജില്ലയിലാണ്. 6 മാസത്തെ രഹസ്യ നിരീക്ഷണത്തിനു ശേഷമാണു കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒരേ സമയം പരിശോധന നടത്തിയത്.

അതേസമയം റെയ്ഡിന്റെ പേരില്‍ ജിഎസ്ടി ഉദ്യോഗസ്ഥർ ഹോട്ടലുടമകളെ പീഡിപ്പിക്കുകയാണെന്നു ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയ്പാലും സെക്രട്ടറി പി.ബാലകൃഷ്ണ പൊതുവാളും ആരോപിച്ചു.നികുതി വെട്ടിപ്പിനെ സംഘടന ന്യായീകരിക്കുന്നില്ലെന്നും നിയമാനുസൃതമായ സമയം കൊടുക്കാതെ അപ്പോള്‍ തന്നെ പിഴയടയ്ക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.