കള്ളപ്പണം വെളുപ്പിക്കല്‍: സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് പരിധി 50,000 ആക്കിയേക്കും

കൊച്ചി: സ്വർണക്കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം സ്വർണത്തിലൂടെ വെളുപ്പിക്കുന്നത് തടയാനും സ്വർണക്കച്ചവടത്തിൽ കേന്ദ്രം കുരുക്കുമുറുക്കിയേക്കും. കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന. സ്വർണം വാങ്ങുമ്പോൾ നിലവിൽ രണ്ടുലക്ഷം രൂപവരെയുള്ള ഇടപാടുകൾ പണമായിത്തന്നെ നൽകാം. അതിന് മുകളിലേക്കുള്ളത് ബാങ്ക് ട്രാൻസ്ഫറോ ചെക്കോ ഡിജിറ്റൽ ഇടപാടുകളോ ആയിരിക്കണം. ഒപ്പം പാൻകാർഡും ഹാജരാക്കണം. ഈ പാൻകാർഡ് പരിധി 50,000 രൂപയാക്കി കുറച്ചേക്കും.

അങ്ങനെയെങ്കിൽ ഒരു പവൻ വാങ്ങണമെങ്കിൽപ്പോലും പാൻകാർഡും ഡിജിറ്റൽ ഇടപാടും നിർബന്ധമായേക്കും.രാജ്യത്തെ രണ്ടരലക്ഷത്തിലേറെയുള്ള ജൂവലറി വ്യവസായത്തെ മുഴുവനായും 2020 മുതൽ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ.) പരിധിയിലാക്കിയിരുന്നു. ഇതിനുപിന്നാലെ സ്വർണ-വജ്ര വ്യാപാരികൾക്ക് മാർഗനിർദേശങ്ങളും പുറത്തിറക്കി. ഒറ്റത്തവണയായോ പലതവണകളായോ 10 ലക്ഷം രൂപവരെയോ അതിനുമുകളിലോ ഉള്ള എല്ലാ ഇടപാടുകളുടെയും രേഖ അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം. ഇടപാടുകൾ സംശയാസ്പദമെന്നു തോന്നിയാൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ (എഫ്.ഐ.യു., ഇന്ത്യ) അറിയിക്കണം.

ഇതിനായി 500 കോടി രൂപയ്ക്കുമുകളിൽ വിറ്റുവരവുള്ള വ്യാപാരസ്ഥാപനങ്ങൾ സ്വന്തംനിലയിൽ നോഡൽ ഓഫീസറെ നിയമിക്കണം. ഇതിനുതാഴെ വിറ്റുവരവുള്ള വ്യാപാരികൾക്ക് ജൂവലറി അസോസിയേഷനുകൾ പൊതു നോഡൽ ഓഫീസറെ നിയമിക്കണം. ഇവരിലൂടെ വേണം എഫ്.ഐ.യു.വിലേക്ക് വിവരങ്ങൾ കൈമാറേണ്ടത്.

ആശങ്കയുണ്ടെന്ന് സ്വർണവ്യാപാരമേഖല
ജൂവലറി ഇടപാടുകളിൽ പാൻകാർഡ് പരിധി രണ്ടുലക്ഷത്തിൽനിന്ന് അൻപതിനായിരം രൂപയിലേക്ക് കുറച്ചേക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. വിപണിയിലെ പണമൊഴുക്ക് തടയാനും വ്യാപാരത്തോതു കുറയ്ക്കാനും ഇത് ഇടയാക്കും. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് ഇപ്പോഴും പാൻകാർഡ് ഇല്ല. പാൻകാർഡ് പരിധി രണ്ടുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തണമെന്നതാണ് സ്വർണവ്യാപാരമേഖലയുടെ ആവശ്യം.
അഡ്വ. എസ്. അബ്ദുൽ നാസർ, സംസ്ഥാന ട്രഷറർ,
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.