എടവക : ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘം കല്പറ്റ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ക്ഷീര കർഷകർക്കായി സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ക്ഷീരസംഘം പ്രസിഡണ്ട് എച്ച്. ബി. പ്രദീപ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അബ്രഹാം തലച്ചിറ അദ്ധ്യക്ഷത വഹിച്ചു. അഹല്യ പി.ആർ.ഒ ബോബി കോര പദ്ധതി വിശദീകരണം നടത്തി.
യോഗത്തിൽ ഡോ. സെബാസ്റ്റ്യൻ, ഡയറക്ടർമാരായ ജിഷ വിനു, എം. മധുസൂദനൻ, സാലി സൈറസ്, വി.സി. ജോസ്, ബാബു മെതിയറ, അച്ചപ്പൻ പെരുഞ്ചോല , സെക്രട്ടറി പി.കെ. ജയപ്രകാശ്, ജെസി ഷാജി പ്രസംഗിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്