മലപ്പുറം: ലഹരിക്കായി കുട്ടികള്‍ മരുന്ന് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പുതിയനീക്കം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലും അകത്തും പുറത്തും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. ഒരു മാസത്തിനകം ക്യാമറകള്‍ വെക്കണമെന്ന് മലപ്പുറം കളക്ടര്‍ ഉത്തരവിറക്കി. മറ്റു ജില്ലകളിലും സമാന രീതി പിന്തുടരും.
ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എക്‌സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഫര്‍മാസികളിലും ക്യാമറകള്‍ വെക്കാനാണ് നിര്‍ദേശം. ക്യാമറകള്‍ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്‌സ് കോണ്‍ട്രോള്‍ അതോറിറ്റി പരിശോധിക്കണം. ക്യാമറ ദൃശ്യം ജില്ലാ ഡ്രഗ്‌സ് കോണ്‍ട്രോള്‍ അതോറിറ്റി, ചൈല്‍ഡ് വെല്‍ഫയര്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം.
മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ദേശീയതലത്തില്‍ സാമൂഹിക നീതിവകുപ്പ് നടത്തിയ പഠനത്തില്‍ രാജ്യത്ത് 272 ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണ്ടതായി കണ്ടെത്തിയിരുന്നു. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് , നര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യുറോ, എന്നിവര്‍ ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.