ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ വാഹന ഉടമകള്‍ക്ക് 330260 രൂപ പിഴ ചുമത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ തീരുമാന പ്രകാരമാണ് പരിശോധന നടത്തിയത്. ഇ.ഐ.ബി വാഹനങ്ങളിലെ സുരക്ഷാ ഉപകരണങ്ങള്‍, ജി.പി.എസ് പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍, അനധികൃത ലൈറ്റുകള്‍, രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ എന്നിവയാണ് പരിശോധയില്‍ പിഴ ഈടാക്കിയത്. പരിശോധന തുടരുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.ആര്‍ സുരേഷ്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍ വി.കെ വിശ്വംബരന്‍ എന്നിവര്‍ അറിയിച്ചു. പരിശോധനയില്‍ ആര്‍.റ്റി.ഒ എന്‍ഫോഴ്സ്മെന്റ്, ആര്‍.റ്റി.ഒ വയനാട്, സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി എസ്.ആര്‍.റ്റി.ഒമാര്‍, മാനന്തവാടി ആര്‍.ടി.ഒ ഓഫീസ് ഉദ്യോഗസ്ഥര്‍, കല്‍പ്പറ്റ, മാനന്തവാടി, പനമരം ബത്തേരി, പുല്‍പ്പള്ളി സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ