കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിൽ ബഷീർ അനുസ്മരണവും വായനാപക്ഷാചരണ സമാപനവും നടത്തി. ബഷീർ കഥാപാത്രങ്ങളുടെ വേഷങ്ങൾ അണിഞ്ഞും ബഷീർ ചിന്തകൾ പങ്ക് വെച്ചും ബഷീർ കൃതികൾ പരിചയപ്പെടുത്തിയും കുട്ടികൾ വേദിയിൽ എത്തി.ഉദയ വായനശാല പ്രതിനിധി വിൽസെന്റ് പാറയിൽ ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിന് പി. ടി.എ പ്രസിഡന്റ് ജീംസൺ ജേക്കബ് അധ്യക്ഷത വഹിച്ചു. വായാനാദിനമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പരിപാടികൾക്ക് എച്എം ജിജി, അധ്യാപകരായ ജിഷ, അനൂപ് ജോസ് എന്നിവർ നേതൃത്വം നൽകി

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്