ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർ മലയിൽ വൈക്കം മുഹമ്മദ് ബഷീറിൻറെ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.ജില്ലാ ശിശുക്ഷേമ സമിതി നിർവാഹക സമിതി അംഗവും, ദേശീയ ഹരിത സേന ജില്ലാ കോ ഓഡിനേറ്ററുമായ ജയരാജൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ സീനിയർ അസിസ്റ്റൻറ് ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഡോക്ടർ അനീഷ് ശങ്കർ സ്വാഗതവും എസ്ആർ ജി കൺവീനർ ശ്രീമതി വിദ്യ പ്രഭ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ചിത്രരചനയിൽ പ്രസ്റ്റീജിയസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ സ്കൂളിലെ ചിത്രകലാ അധ്യാപകൻ മനോജ് ആവണിയെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിന് അനീഷ് ടി കെ ,മെഹബൂബ് റാസി അശ്വതി മഞ്ജു ലഹാസുനിയ തുടങ്ങിയവരും മറ്റു അധ്യാപകരും നേതൃത്വം നൽകി

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






