ചിത്രരചനയിൽ പ്രസ്റ്റീജിയസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർമലയിലെ ചിത്രകല അധ്യാപകൻ മനോജ് ആവണിയെ അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ദേശീയ ഹരിതസേനയുടെ ജില്ലാ കോഡിനേറ്ററും, വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നിർവാഹക സമിതി അംഗവുമായ സി. ജയരാജൻ മാസ്റ്റർ ഉപഹാരം നൽകി.സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കർ സ്വാഗതവും എസ്ആർ.ജി കൺവീനർ വിദ്യപ്രഭ നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം നിരവധിപേർ പങ്കെടുത്തു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







